യൂണിവേഴ്സിറ്റി നിയമഭേദഗതി : മന്ത്രിയുടെ സ്വന്തം താല്പര്യവും യൂണിവേഴ്സിറ്റി നിയമഭേദഗതിയിൽ ഉൾപെടുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :മാർച്ച്‌ 3 ന് നിയമസഭയിൽ അവതരിപ്പിക്കുന്ന, മന്ത്രിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന സർവ്വകലാശാല നിയമഭേദഗതി ബില്ലിൽ, മന്ത്രി
ആർ.ബിന്ദുവിന് ഗുണകരമാകുന്ന  പുതിയ ഒരു വകുപ്പ്കൂടി എഴുതി ചേർക്കാൻ മറന്നില്ല.

കോർപ്പറേഷൻ മേയർ, മുൻസിപ്പൽ കോർപ്പറേഷൻ അധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡൻറ് എന്നീ പദവികളിൽ നിയോഗിക്കപ്പെടുന്ന പ്രൈവറ്റ് കോളേജ് അധ്യാപകർക്ക് പ്രസ്തുത പദവിയിലിരിക്കുന്ന കാലയളവ് ഔദ്യോഗിക അവധിയായി കണക്കാക്കുന്ന ഒരു പുതിയ വകുപ്പാണ് അക്കാദമിക് മികവിനുള്ള നിയമഭേദഗതികൾ ക്കൊപ്പം പുതുതായി കൂട്ടി ചേർത്തത്.

എയ്ഡഡ് കോളേജ്അധ്യാപകർ  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് കേരള സർവീസ് ചട്ടങ്ങളിൽ 2021 ൽ ഭേദഗതി വരുത്തിയെങ്കിലും അതിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരുമ്പോൾ തന്നെ നിയമഭേദഗതി കൊണ്ട് വരുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് ഗുണകരമാ
കുന്നതിനാണെന്നാണ് ആക്ഷേപം.

2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തൃശ്ശൂർ കോർപ്പറേഷന്റെ മേയർ ആയിരുന്നു. 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മന്ത്രി തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് സ്വമേധയാ വിരമിച്ചിരുന്നു. നിയമ ഭേദഗതി വരുന്നതോടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് മേയർ പദവിയിലെ കാലയളവ്കൂടി പെൻഷൻ ആനുകൂല്യങ്ങൾക്ക് കണക്കാക്കി വർദ്ധിപ്പിച്ച പെൻഷൻ അനുകൂല്യങ്ങൾ വാങ്ങാനാകും.

പ്രാദേശിക സ്വയംഭരണ സർക്കാരുകളിൽ മുൻപ് അധ്യക്ഷരായിരുന്ന എയ്ഡഡ് കോളേജ് അധ്യാപകർ, പ്രസ്തുത കാലയളവ് സർവീസ് ആയി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ സർക്കാരിന്റെ പരിഗണയിലുണ്ട്.നിയമസഭ പാസ്സാക്കുന്ന യുണിവേഴ്സിറ്റി ഭേദഗതി നിയമത്തിൽ പുതിയ വകുപ്പ് എഴുതി ചേർക്കുന്നതോടെ ഉത്തരവിറക്കുന്ന തിലുള്ള തടസ്സങ്ങൾ നീങ്ങി കിട്ടും.

2023 മെയ്‌ വരെ സർവീസ് ഉണ്ടായിരുന്ന മന്ത്രി ആർ.ബിന്ദു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 2021 മാർച്ചിലാണ് സ്വമേധയാ വിരമിച്ചത്. അഞ്ച് വർഷം മേയർ ആയിരുന്നതുൾപ്പടെ 26 വർഷത്തെ സർവീസാണു ള്ളത്.

Leave a Reply

Your email address will not be published. Required fields are marked *