5/9/22
തിരുവനന്തപുരം :കേരള സർവകലാശാല ലൈബ്രറിയിൽ നിന്ന് പുസ്തകകങ്ങൾ വ്യാപകമായി നഷ്ടപ്പെടുന്നത് തുടരുന്നു. ചില വി ഐ പി അംഗങ്ങൾ പുസ്തകങ്ങൾ തിരികെ നൽകിയിട്ടിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു
ഡിവൈഎഫ്ഐ
അഖിലേന്ത്യ നേതാവ് എ.എ. റഹീം MP, കേരള സർവകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ് ലൈബ്രേറിയൽ നിന്ന് അഞ്ച് വർഷങ്ങൾക്ക് മുൻപ് കൈപ്പറ്റിയ എട്ട് ഗ്രന്ഥങ്ങൾ ഇതേവരെ മടക്കി നൽകിയിട്ടില്ലെന്ന് സർവ്വകലാശാലയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. റഹിം സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിആയിരുന്നപ്പോൾ കൈപ്പറ്റിയവയാണ് അവ.സർവ്വകലാശാലയുടെ പുസ്തകങ്ങളുടെ ബാധ്യത എം.പി. നാമനിർദ്ദേശ പത്രികയിൽ മറച്ചുവച്ചതിന്റെ രേഖ കളും പുറത്ത് വന്നു.
2014 മുതൽ 2017 വരെ ഇസ്ലാമിക പഠനവകുപ്പിൽ ഗവേഷക വിദ്യാർഥിയായിരിക്കെ നാല് ലക്ഷത്തോളം രൂപ റഹിം ഫെല്ലോഷിപ്പായി കൈപ്പറ്റിയിരുന്നുവെങ്കിലും ഗവേഷണ പ്രബന്ധം നാളിതുവരെ സമർപ്പിച്ചില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് ലൈബ്രറി പുസ്തകങ്ങൾ മടക്കി നൽകിയില്ലെന്ന ഓഡിറ്റ് റിപ്പോർട്ട്.
ഭഗത് സിംഗ്, അറബി ചരിത്രം, സ്വദേശാഭിമാനി വക്കം മൗലവി,കേരള മുസ്ലീങ്ങൾ , ടിപ്പുസുൽത്താൻ, തുടങ്ങിയ എട്ടോളം പുസ്തകങ്ങളാണ് മടക്കി നൽകാത്തത്.
ലൈബ്രറി മാന്വൽ പ്രകാരം
ആറുമാസത്തിൽ കൂടുതൽ സമയം പുസ്തകങ്ങൾ കൈവശം വയ്ക്കാൻ പാടുള്ളതല്ല. വിദ്യാർഥി ആയിരിക്കുമ്പോൾ ആവശ്യമെങ്കിൽ ലൈബ്രറി വക പുസ്തകങ്ങൾ പുതുക്കി വാങ്ങാൻ വ്യവസ്ഥയുണ്ട്.എന്നാൽ, കാലാവധി കഴിഞ്ഞിട്ടും,
റഹിമിനോട് പലതവണ മടക്കിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പുസ്തകങ്ങൾ നൽകാൻ കൂട്ടാക്കിയില്ല.ഈ കാലയളവിൽ
അദ്ദേഹം സർവകലാശാല സിൻഡിക്കേറ്റംഗമായിരുന്നതിനാൽ മേൽ നടപടികൾ ആരും സ്വീകരിച്ചതുമില്ല.
കഴിഞ്ഞ ജൂൺ മാസത്തിൽ ലൈബ്രറിയുടെ സ്റ്റോക്ക് ഓഡിറ്റ് നടന്നപ്പോഴാണ് പുസ്തകങ്ങൾ കുറവുള്ളതായും റഹിം കൈപ്പറ്റിയ പുസ്തകങ്ങൾ മടക്കി നൽകിയിട്ടില്ലെന്നും കണ്ടെത്തിയത്.ഇക്കാര്യം മേലധികാരികൾക്ക് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
പരമാവധി അഞ്ചു വർഷമാണ് ഗവേഷണ കാലാവധി. ‘ആധുനിക വിദ്യാഭ്യാസവും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്നതായിരുന്നു ഗവേഷണ വിഷയം. 2017 ൽ ഗവേഷണ കാലാവധി അവസാനിച്ചതായും തുടർന്ന് ഗവേഷണ വിദ്യാർത്ഥിയല്ലെന്നും സർവ്വകലാശാലയുടെ വിവരാവകാശ രേഖയിൽ പറയുന്നു.
ഗവേഷണം ഉപേക്ഷിച്ച് വർഷങ്ങൾക്കു ശേഷം റദ്ദായ രെജിസ്ട്രേഷൻ പുതുക്കി
ഡോക്ടറേറ്റ് ബിരുദം നേടുന്നത് അടുത്തയിട പതിവായിട്ടുണ്ട്. പല രാഷ്ട്രീയ നേതാക്കളും പരീക്ഷിച്ചുവിജയിച്ച മാർഗ്ഗമാണ് ഇത്.
ഗവേഷണ കാലാവധി കഴിഞ്ഞ ഒരാൾക്ക് പുസ്തകങ്ങൾ കയ്യിൽ സൂക്ഷിക്കാനോ പുസ്തകങ്ങൾ പുതുക്കി നൽകാനോ വ്യവസ്ഥയില്ല. എന്നാൽ പുസ്തകങ്ങൾ പുതുക്കി നൽകിയതായി രേഖകളുണ്ടാക്കി ഓഡിറ്റ് തടസ്സങ്ങൾ മറികടക്കാൻ ഉന്നത ഇടപെടൽ ആരംഭിച്ചിട്ടുണ്ട്.
കാമ്പസ്സിൽ പഠിക്കുന്ന നേതാക്കളായ വിദ്യാർത്ഥികൾ വിലകൂടിയ ലൈബ്രറി വക പുസ്തകങ്ങൾ മടക്കി നൽകുന്നില്ലെന്ന പരാതി വ്യാപകമാണ്.
പല വകുപ്പു മേധാവിമാരും ഇതൊക്കെ കണ്ണടയ്ക്കുന്നതായി വിദ്യാർത്ഥികൾക്കിടയിൽ ആക്ഷേപമുണ്ട്.
നഷ്ടപ്പെടുന്ന പുസ്തക ങ്ങൾ ലൈബ്രറി യുടെ ശേഖരത്തിലേക്ക് തിരിച്ചു പിടിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കേരള സർവകലാ ശാല വി സി യോട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം ഷാജർഖാനും ആവശ്യപ്പെട്ടു.