ഗവർണറെയും യൂജിസി യേയും നോക്കുകുത്തിയാക്കി വിസിമാരെ നിയമിക്കാൻ പുതിയ ഓർഡിനൻസിന് നീക്കം, UGC വ്യവസ്ഥ ലംഘിച്ചുള്ള നിയമ ഭേദഗതി അംഗീകരിക്കരുതെന്ന് ഗവർണർക്ക് നിവേദനം1 min read

3/8/22

തിരുവനന്തപുരം :ഗവർണറെയും യൂജിസി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വിസി മാരെ നിയമിക്കാൻ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാൻ സർക്കാർതലത്തിൽ തിരക്കിട്ട നീക്കം.

സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷൻറെ റിപ്പോർട്ടിലെ ഒരു ശുപാർശ മാത്രം നിയമ ഭേദഗതിയിലൂടെ അടിയന്തരമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നിയമവകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസാക്കാൻ ഇടതുമുന്നണി അനുമതി നൽകിയിരിക്കുകയാണ്.

ഒക്ടോബറിലാണ് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ: വി.പി. മഹാദേവൻപിള്ളയുടെ കാലാവധി അവസാനിക്കുന്നത്. ചട്ടപ്രകാരം പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള  സെർച്ച്കമ്മിറ്റി ഗവർണർ രൂപീകരിക്കുന്നതിനുമുൻപ് നിയമ ഭേദഗതികൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവർ അടങ്ങുന്ന മൂന്ന് അംഗകമ്മിറ്റിയാണ് പാനൽ തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണർ പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയ മിക്കും.

കാലിക്കറ്റ്,കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാറിനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. അത് ആവർത്തിക്കാതിരിക്കാൻ ഉദ്ദേശിച്ചാണ് പുതിയ ഓർഡിനൻസിനുള്ള നീക്കം.

കേരള സർവകലാശാല സെനറ്റ് കഴിഞ്ഞമാസം യോഗം ചേർന്ന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രനെ യൂണിവേഴ്സിറ്റി പ്രതിനിധിയായി നിർദേശിക്കാൻ തീരുമാനിച്ചുവെങ്കിലും ഈ വിവരം ഇതേവരെ സർവ്വകലാശാല ഗവർണരുടെ ഓഫീസിൽ അറിയിച്ചിട്ടില്ല. നിർദ്ദിഷ്ട നിയമഭേദഗതി വരുത്തു ന്നതിനുമുമ്പ് ഗവർണർ കമ്മിറ്റിരൂപീകരിക്കുന്നത് തടയാനാണ് കേരള സർവകലാശാല പ്രതിനിധിയുടെ പേര് ഗവർണറെ അറിയിക്കാത്തത്.

ഗവർണറുടെ നോമിനി യും യുജിസിയുടെ നോമിനിയും സർക്കാരിന് താല്പര്യമില്ലാത്തവരാ ണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന വ്യക്തിയെ വിസി യാക്കുവാൻ ബുദ്ധിമുട്ടാവും. നിലവിൽ മൂന്നംഗ കമ്മിറ്റിക്ക് മൂന്ന് മുതൽ അഞ്ചു വരെയുള്ള പേരുകൾ അടങ്ങിയ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് താല്പര്യമുള്ള ആളെ വിസി യായി നിയമിക്കാനാവും. എന്നാൽ സർക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ ശുപാർശ ചെയ്താൽ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും.
ഗവർണർക്ക് ആ പാനലായിരിക്കും പരിഗണനയ്ക്ക് അയ ക്കുക.

കമ്മിറ്റിയിൽ ഗവർണരുടെ പ്രതിനിധിയെ സർക്കാരിൻറെ ശുപാർശപ്രകാരം ഗവർണർ നിയമിക്കണമെന്നും ഭേദഗതിചെയ്യുന്നുണ്ട്.

സർവ്വകലാശാല പ്രതിനിധിയും, ഗവർണറുടെ പ്രതിനിധിയും സർക്കാരിന് താല്പര്യമുള്ളവരാ വുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവർണർക്ക് വൈസ് ചാൻസലറായി നിർമ്മിക്കാനാവു. സെർച്ച് കമ്മിറ്റിയിലെ യുജിസി പ്രതിനിധി വ്യത്യസ്ത പാനൽ മുന്നോട്ട് വെച്ചാലും അത് ഗവർണർക്ക് പരിഗണിക്കാനാവില്ല.

വൈസ് ചാൻസലറുടെ നിയമന പ്രായപരിധി അറുപതിൽ നിന്ന് 65 ആയി ഉയർത്തണമെന്ന നിയമ പരിഷ്കരണ കമ്മീഷന്റെ ശുപാർശ തൽക്കാലം അംഗീകരിക്കേണ്ടെന്നാണ് തീരുമാനം.

യൂജിസി വ്യവസ്ഥ പ്രകാരം വിസി നിയമന പാനൽ സമർപ്പിക്കുന്നതിൽ സെർച്ച് കമ്മിറ്റി അംഗങ്ങൾക്ക് തുല്യപ്രാധാന്യമുള്ളപ്പോൾ യുജിസി നോമിനിയുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും , ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിർദ്ദേശിക്കുന്നതും, യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, സർവ്വകലാശാല ഭരണത്തിൽ ചാൻസലർ പദവിയെ നോക്കുകുത്തിയാന്നതിന് സമാനമാണെന്നും, അതുകൊണ്ട് അക്കാദമിക് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായുള്ള നിയമഭേദഗതി അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *