വിസി മാർ സ്ഥാനം ഒഴിഞ്ഞിട്ടും പിവിസിമാർ തുടരുന്നതായി  ആക്ഷേപം,പിവിസിമാരെ പുറത്താക്കണമെന്ന് ഗവർണറോട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെയും സംസ്കൃത സർവകലാശാലയുടെയും വിസിമാർ സ്ഥാനം ഒഴിഞ്ഞിട്ടും പിവിസിമാരായ ഡോ: S.V. സുധീർ, ഡോ:കെ മുത്തുലക്ഷ്മി എന്നിവർ തൽ സ്ഥാനങ്ങളിൽ തുടരുന്നതായി പരാതി.

വിസി മാർ പദവി ഒഴിയുന്നതിനോടൊപ്പം പിവിസി മാരുടെ നിയമന കാലാവധി അവസാനിക്കുമെന്നാണ് സർവ്വകലാശാല നിയമവും,യുജിസി ചട്ടങ്ങളും വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിൻപ്രകാരം  കേരള,കണ്ണൂർ,എംജി, കുസാറ്റ്,കെ ടി യു, പിവിസിമാർ വിസി മാർ പദവി ഒഴിഞ്ഞതോടൊപ്പം പദവി ഒഴിയുകയായിരുന്നു. ഗവർണർ നിയമിച്ച താൽക്കാലിക വിസി മാർ ആരും പിവിസി മാരെ നിയമിച്ചിട്ടില്ല. സ്ഥിരം വിസി മാരെ നിയമിച്ചതിനു ശേഷം വിസി മാരുടെ ശുപാ ർശയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് ആണ് പിവിസി യെ നിയമിക്കേണ്ടത്.

ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിസി യുടെയും പിവിസിയുടെയും നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന് നിയമന സമയത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.

അനധികൃതമായി പിവിസി മാരായി തുടരുന്ന ഡോ: സുധീറിനെയും, ഡോ: കെ. മുത്തുലക്ഷ്മിയെയും പദവിയിൽ നിന്ന് ഉടനടി നീക്കം ചെയ്യാൻ
താൽക്കാലിക വിസി മാർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റിക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *