മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി നൽകുന്നതായി ആരോപണമുള്ള വിദ്യാഭ്യാസ ഏജൻസി യുടെ ഡയറക്ടറെ സിൻഡിക്കേറ്റ് മെമ്പറായി നിയമിച്ചു , നിയമനം സർക്കാറിന്റെയോ സർവ്വകലാശാലയുടെയോ പത്രക്കുറിപ്പില്ലാതെ, നിയമനം സംബന്ധിച്ച വാർത്ത വന്നത്പാർട്ടി പത്രത്തിൽ മാത്രം , നാമനിർദ്ദേശം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം1 min read

 

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിൽ ഒന്നെന്ന് ആരോപണമുള്ള, വിദേശ പഠനത്തിനായി സംസ്ഥാനത്തെ വിദ്യാർഥികളെ കയറ്റി അയക്കുന്ന പ്രമുഖ ഏജൻസിയുടെ ഡയറക്ടറെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി സർക്കാർ നിയമിച്ചു. നിയമനം സംബന്ധിച്ച് സിപിഎം ന്റെ മുഖപത്രമായ ‘ദേശാഭിമാനി’ യിൽ വാർത്ത വന്നതല്ലാതെ സർക്കാരോ സർവ്വകലാശാലയോ ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഒഴിവാക്കിയതിൽ ദുരൂഹത ഉള്ളതായും ആക്ഷേപമുണ്ട്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൻറെ ഹബ്ബാക്കിമാറ്റുന്നതിനും വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശത്തേയ്ക്ക് പലായനം ചെയ്യുന്നത് തടയുന്നതിനും വേണ്ടി   സ്വകാര്യ സർവകലാശാലകളും വിദേശ സർവ്വകലാശാലകളും സംസ്ഥാനത്ത് ആരംഭിക്കാൻ പച്ചക്കൊടി കാട്ടിയ സംസ്ഥാന സർക്കാരാണ്,ഇവിടെ നിന്നും വിദ്യാർത്ഥികളെ വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന ഏജൻസിയുടെ വിശ്വാസ്യത വർധിപ്പിക്കാൻ ഏജൻസിയുടെ ഡയറക്ടർക്ക് സിൻഡിക്കേറ്റ് അംഗത്വം നൽകിയിരിക്കുന്നത്.

ആയിരക്കണക്കിന് യുവജനങ്ങളെ
കാനഡ, യുകെ, ആസ്ട്രേലിയ സ്വിറ്റ്സർലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് കയറ്റി അയക്കുന്ന,
മുഖ്യമന്ത്രിയുടെ മകൾ  വീണ വിജയന് മാസപ്പടി നൽകുന്നതായി ആരോപണമുള്ള സാൻഡാമോണിക്ക എന്ന സ്ഥാപനത്തിൻറെ ഡയറക്ടറായ  ഡോ: റെനിസെബാസ്റ്റ്യനാണ് സിൻഡിക്കേറ്റ് അംഗമായി നാമനിർദ്ദേശം നൽകിയത്.

ഇടത് സഹയാത്രികനായിരുന്ന ഡോ: പ്രേംകുമാർ രാജി വച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യന്റെ നിയമനം.ഇപ്പോൾ
കുസാറ്റിൽ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷകകൂടിയാണ് യാണ് റെനി.

എസ്. എഫ്.ഐയുടെ സംസ്ഥാന പ്രസിഡൻറ് അനുശ്രീയാണ് സിൻഡിക്കേറ്റിലേക്ക്  നാമനിദേശംചെയ്യപ്പെട്ട മറ്റൊരംഗം.

എൽഡിഎഫി ലെ ഘടകകക്ഷികൾക്ക് പോലും സർവ്വകലാശാല സിൻ ഡിക്കേറ്റുകളിൽ നാമ നിർദ്ദേശം നൽകാതിരിക്കുമ്പോഴാ സിപിഎം മായി നേരിട്ട് ബന്ധമില്ലാത്ത ഒരാൾക്ക് നാമനിർദ്ദേശം നൽകിയിരിക്കുന്നത്.

വിദേശത്തേക്ക് വിദ്യാർത്ഥികളെ കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിൻറെ ഡയറക്ടറെ സംസ്ഥാനത്തെ ഒരു സർവകലാശാലയുടെ തലപ്പത്ത് നിയമിക്കുന്നത് വിദേശത്ത് പഠനത്തിന് പോകാൻ താൽപ്പര്യമുള്ള വിദ്യാർഥികളിലും അവരുടെ രക്ഷാ കർത്താക്കളിലും ഏജൻസിയിലുള്ള വിശ്വാസ്യത വർധിപ്പിക്കാൻ സഹായകമാവുമെന്ന ലക്ഷ്യം കൂടി ഈ
നാമനിർദ്ദേശത്തിന് പിന്നിലുണ്ട്.

സർവ്വകലാശാലയിൽ എൻറോൾ ചെയ്യപ്പെടുന്ന വിദ്യാർഥികളുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിക്കുക വഴി,ഓപ്പൺ യൂണിവേഴ്സിറ്റിയെ സ്വന്തം ഏജൻസിയുടെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താനുമാവും.

സംസ്ഥാനത്തെ വിദ്യാർത്ഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നിയോഗിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശത്തിന് വഴിവെയ്ക്കുമെന്നും, പ്രസ്തുത നാമ നിർദ്ദേശം അടിയന്തിരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *