സാങ്കേതിക സർവ്വകലാശാല ഓംബുഡ്സ്മാൻ ;മുൻ ‘സംസ്കൃത’ വിസിയെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട്നിയമിച്ചത് വിവാദത്തിൽ,മന്ത്രി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതിന് പ്രത്യുപകാരമെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി, നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം1 min read

27/9/23

തിരുവനന്തപുരം :ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ഓംബുഡ്സ്മാനായി
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെർച്ച് കമ്മിറ്റി തയ്യാറാക്കിയ പാനലിലില്ലാത്ത കാലടി സംസ്കൃതസർവ്വകലാശാല മുൻ വിസി ഡോ:ധർമ്മരാജ് അടാ ട്ടിനെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദമാകുന്നു.

യൂണിവേഴ്സിറ്റി ട്രിബൂണലിനെ നിയമിക്കുന്നതിന് സമാനമായി ഗവർണർ തന്നെ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ധർമ്മരാജ് അടാട്ടിന്റെ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

മന്ത്രി എം.ബി.രാജേഷിന്റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ റാങ്ക് പട്ടിക ശീർഷാ സനം ചെയ്യിച്ച് അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയാതായി ആരോപിക്കപ്പെട്ട മുൻ വിസിയെ, എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽമാരേയും പ്രൊഫസ്സർമാരേയും ഉൾപ്പെടുത്തി സർക്കാർ തയ്യാറാക്കിയ സെർച്ച് കമ്മിറ്റിയുടെ പാനൽ തള്ളിക്കളഞ്ഞാണ് നിയമിച്ചത്.പ്രസ്തുത പാനലിൽ ധർമ്മരാജ്
അടാട്ട് ഉൾപ്പെട്ടിരുന്നില്ല.

ഓംബുഡ്സ്മാനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണി ച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച വീജ്ഞാപനപ്രകാരം .അപേക്ഷകരായ ഇരുപതോളം പേരിൽ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷയായ സെർച്ച് കമ്മിറ്റിയാണ് അർഹരായവരുടെ പാനൽ തയ്യാറാക്കിയത്.

UGC യുടെയും AICTE യുടെയും റെഗുലേഷൻ പ്രകാരം എല്ലാ യൂണിവേഴ്സിറ്റികളിലും വിദ്യാർഥികളുടെയും രക്ഷകർത്താ ക്കളുടെയും പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. മൂന്നുവർഷമാണ് ഓംബുഡ്സ്മാന്റെ കാലാവധി. യൂണിവേഴ്സിറ്റിയിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും വിദ്യാർഥി പ്രവേശനം, അനധികൃത ഫീസ് പിരിവ്,
സ്കോളർഷിപ് വിതരണം,പരീക്ഷ നടത്തിപ്പ്, മൂല്യനിർണയത്തിലെ വീഴ്ച,സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം തുടങ്ങിയവയിലെ പരാതികളിൽ തീർപ്പ് കൽപ്പിക്കേണ്ട ചുമതലയാണ്
ഓംബുഡ്സ്മാനുള്ളത്.
മുൻ വിസി മാരെയോ പത്തുവർഷം സർവീസ് പൂർത്തിയാക്കിയ
പ്രൊഫസ്സർമാരെയോ ആണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്.
ഓംബുഡ്സ്മാന്റെ ഓഫീസ്, വേതനം യാത്രാബത്ത, ജീവനക്കാർ തുടങ്ങിയവ അനു വദിക്കുന്ന കാര്യങ്ങളിൽ യൂണിവേഴ്സിറ്റിയാണ് തീരുമാനം എടുക്കേണ്ടത്.
സംസ്ഥാനത്ത് KTU ആണ് ആദ്യമായി
ഓംബുഡ്സ്മാനെ നിയമിച്ചത്.

മന്ത്രി രാജേഷിന്റെ ഭാര്യയുടെ വിവാദമായ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം കൂടാതെ, ഈയടുത്തയിട വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഗവൺമെൻറ് കോളേജിൽ ഗസ്റ്റ് അധ്യാപികയായ SFI മുൻ വനിത നേതാവിന് പട്ടികജാതി വിദ്യാർത്ഥിനിക്കുള്ള സംവരണ സീറ്റിൽ ചട്ടങ്ങൾ ലംഘിച്ച് ഗവേഷണത്തിന് പ്രവേശനം നൽകിയതും, ഉയർന്ന യോഗ്യതയുള്ളവരെ മറികടന്ന് അധ്യാപക നിയമങ്ങൾ നടത്തിയതും, ബിഎ പരീക്ഷ പാസ്സാകാത്ത
നിരവധി വിദ്യാർഥികൾക്ക് എം.എ യ്ക്ക് പ്രവേശനം നൽകിയതും ഇദ്ദേഹം ‘സംസ്കൃത’യിൽ വിസി ആയിരുന്നപ്പോ ഴാണെന്ന് ആക്ഷേപമുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസ്സർ ആയി നിയമനം നൽകിയ കണ്ണൂർ വിസി ക്ക് പുനർ നിയമനം നൽകിയതിന് സമാനമായാണ്, മന്ത്രി
എം.ബി.രാജേഷിന്റെ ഭാര്യയെ സംസ്കൃത സർവ്വകലാശാലയിൽ നിയമിച്ച മുൻ വിസി ധർമ്മരാജ് അടാട്ടിന് ഓംബുഡ്സ്മാനായി ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിഷയവുമായി ബന്ധമില്ലാത്ത, സംസ്കൃത പ്രൊഫസ്സറെ കെ.ടി.യു വിന്റെ ഓംബുഡ്‌സ്മാനായി നിയമിച്ചത് നീതിയുക്തമല്ലെന്നും, സർവ്വകലാശാല അധികൃതർക്ക് എതിരായ പരാതികളിലും തീർപ്പ് കൽപ്പിക്കേണ്ട
ഓംബുഡ്സ്മാനെ ഗവർണർ അറിയാതെ സിണ്ടിക്കേറ്റ് തന്നെ നിയമിച്ച നടപടി റദ്ദാക്കണമെന്നും, വിവാദങ്ങളിൽ പെടാത്ത ശാസ്ത്ര സാങ്കേതിക മേഖലയിലെ മുതിർന്ന അക്കാദമിഷ്യനെ ഓംബുഡ്സ്മാനായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *