വെറ്റിനറി വിസി നിയമനം ചട്ട വിരുദ്ധം, വിസി യുടെ ചുമതല വഹിക്കാൻ പ്രൊഡക്ഷൻ കമ്മിഷണർക്ക് യോഗ്യതയില്ല, നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

15/11/22

തിരുവനന്തപുരം :യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടത്തിയ കേരള വെറ്റിനറി യൂണിവേഴ്സിറ്റി വിസി നിയമനം റദ്ദാക്കണമെന്നും, കാർഷിക സർവകലാശാലയിൽ ചട്ടവിരുദ്ധമായി വിസി യുടെ ചുമതല നൽകിയിട്ടുള്ള കാർഷികോത്പാദനകമ്മീഷണറെ തൽ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

വെറ്റിനറി യൂണിവേഴ്സിറ്റി വൈസ്ചാൻസലർ നിയമനത്തിന് രൂപീകരിച്ച സേർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഒഴിവാക്കി പകരം  ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റി ട്യൂറ്റ് ഡയറക്ടറെയാണ് ഉൾപ്പെടുത്തിയിരുന്നത് . ഗവർണറുടെ പ്രതിനിധിയായി കമ്മിറ്റിയിലേക്ക് നിയോഗിച്ചത് കാർഷിക സർവകലാശാലയുടെ വൈസ് ചാൻസിലറെ യാണ്. വെറ്റിനറി റിസർവകലാശാലയുടെ മാതൃ സർവകലാശാലയായി കാർഷിക സർവ്വകലാശാല ഇപ്പോഴും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കൊണ്ട് കാർഷിക വിസി യെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് യുജിസി ചട്ടത്തിന്റെ ലംഘനമാണ്.
കാർഷികസർവകലാശാല വൈസ് ചാൻസറുടെ താൽക്കാലിക ചുമതല പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയ് IAS ന് നൽകിയ ഗവർണറുടെ നടപടി യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പത്തുവർഷം പ്രവർത്തന പരിചയമുള്ള അക്കാദമിക്കുകളെ മാത്രമേ വിസിയായി നിയമിക്കാൻ പാടുള്ളൂ എന്ന യുജിസി ചട്ടം കർശനമായി പാലിക്കണമെന്ന സുപ്രീംകോടതിവിധി കണക്കിലെടുത്ത് വിസി യുടെ ചുമതല കാർഷിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ മാരിൽ ഒരാൾക്ക് നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *