സെക്രട്ടറിയേറ്റ് യുദ്ധക്കളം ;പോലീസ് കണ്ണീർവാതകവും, ലാത്തിച്ചാർജും നടത്തി, നിരവധി പ്രവർത്തകർക്ക് പരിക്ക്1 min read

തിരുവനന്തപുരം :മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്തം.

യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ലാത്തി ചാർജും നടത്തി. കോൺഗ്രസ്‌ MLA മാരെ  പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞു.

യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പോലീസ് പ്രവർത്തകർക്ക് നേരെ ഗ്രെനേഡും,  കണ്ണീർ വാതകവും പ്ര യോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്ക്.

ജനതാദൾ പ്രവർത്തകർ സെക്രട്ടറിയേറ്റ് പടിക്കൽ മന്ത്രിയുടെ കോലം കത്തിച്ചു.

സംസ്ഥാന മൊട്ടാകെ ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും, പോലീസുമായുള്ള സംഘർഷങ്ങളും ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *