വയോജന കലാമേള ജനുവരി 27മുതൽ1 min read

 

തിരുവനന്തപുരം :ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി വയോജന കലാമേള സംഘടിപ്പിക്കുന്നു. ജനുവരി 27,28 തിയതികളിലാണ് മേള നടക്കുന്നത്. ലളിതഗാനം, പദ്യപാരായണം, കവിതാ പാരായണം, സമൂഹ ഗാനം, നാടൻ പാട്ട്, കഥാ രചന, ചിത്ര രചന, അക്ഷരശ്ലോകം, സംഘ നൃത്തം, നടോടി നൃത്തം, ഒപ്പന, മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര തുടങ്ങിയ കലാ ഇനങ്ങളിലും നടത്തം, ഓട്ടം,റിലേ, ഹർഡിൽസ്, ജമ്പ്, ത്രോസ്, ഷട്ടിൽ, വോളിബോൾ തുടങ്ങിയ കായിക ഇനങ്ങളിലുമാണ് മത്സരം നടക്കുന്നത്. താത്പര്യമുള്ളവർക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ടോ vayojanakalakayikamela@gmail.com ഇ-മെയിൽ മുഖേനയോ അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അവസാന തിയതി ജനുവരി 20 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ – 9447859494, ഓഫീസ്- 9567535454

Leave a Reply

Your email address will not be published. Required fields are marked *