പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്പോർട്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു1 min read

 

പത്തനാപുരം: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്പോർട്സ് ക്വിസ് മത്സരം നടത്തി.

കായിക വിഭാഗം മേധാവി ഡോ. സുബിൻ രാജ് എസ്. എസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റോയ് ജോണ് ഉത്ഘാടനം ചെയ്തു.

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ബിജു എ, ഐ ക്യു എ സി കോഓർഡിനേറ്ററും സാമ്പത്തികശാസ്ത്രവിഭാഗം മേധാവിയുമായ സന്ധു ജോണ് സാജൻ എന്നിവർ ആശംസകൾ നേർന്നു.

സുവോളജി വിഭാഗം അധ്യാപകൻ ഡോ. ജെയ്സൻ ജേക്കബ് വർഗ്ഗീസ്‌ ക്വിസ് മാസ്റ്ററായി. ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥികളായ അൽത്താഫ് എ, വൈശാഖ് ആർ നായർ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.

ഗണിത ശാസ്ത്ര ബിരുദ വിദ്യാർഥികളായ മീര മനോജ്, അൻസിൽ അൻസാരി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും,

ഭൗതിക ശാസ്ത്ര ബിരുദ വിദ്യാർഥികളായ ബിജി കൃഷ്ണൻ, ആതിര സി എസ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.

വിജയികളെ സെനറ്റ് മെമ്പറും ഐ ക്യു എ സി കോഓർഡിനേറ്ററും ചേർന്ന് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *