തിരുവനന്തപുരം :ഷംസ് ആബ്ദീൻ രചിച്ച ‘പതറാത്ത കാലുകൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനംമുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമായ
കെ. ജയകുമാർ നിർവഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ തമ്പാൻ
പുസ്തകം സ്വീകരിച്ചു.
പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷനായിരുന്നു.
. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം പരിചയപ്പെടുത്തി . കലാ സാഹിത്യ സംസ്കൃതി പ്രസിഡന്റ്
പി. എസ് സുരേഷ്കുമാർ പുസ്തകത്തെക്കുറിച്ചുള്ള അമുഖം നടത്തി.
കലാപ്രേമി ബഷീർ ബാബു, തെക്കൻ സ്റ്റാർ ബാദുഷ, ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡ്, ഡോ. വാഴമുട്ടം ചന്ദ്രബാബു, ഡോ. സീനത്ത് ബീവി,ഡോ. ഗീതാ ഷാനവാസ്,ഡോ.എസ്. ഡി അനിൽകുമാർ, ഡോ. ഷാനവാസ് പ്രഭാകർ, അഡ്വ. ഫസീഹ റഹിം, റഹിം പനവൂർ, എം. കെ സൈനുൽ ആബ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
പ്രേം സിംഗേഴ്സ് അവതരിപ്പിച്ച
ഗാനാലാപനവും ഉണ്ടായിരുന്നു.