ഷെയിൻ നിഗത്തിനും, ശ്രീനാഥ് ഭാസിക്കും വിലക്ക്1 min read

25/4/23

കൊച്ചി :സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിക്കും, ഷെയിൻ  നിഗത്തിനും വിലക്ക്.താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ട് നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്ക് വേണ്ടിയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ലഹരി മരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച്‌ പോകാനാവില്ല. ഈ രണ്ട് നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്ബുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിന്‍ നിഗത്തിനെതിരെയും ഉള്ളത്. ഇത് നിര്‍മ്മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.

ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ദിവസങ്ങള്‍ക്കു മുമ്ബ് ഫെഫ്ക പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വന്നിരിക്കുന്നത്. ഈ താരങ്ങള്‍ക്കെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *