ശാർക്കര ദേവിയെക്കുറിച്ചുള്ള ഭക്തിഗാനം ‘ശർക്കരക്കുടത്തിലമ്മ’ പ്രകാശനം ചെയ്തു1 min read

തിരുവനന്തപുരം : ചിറയിൻകീഴ്ശാർക്കര ദേവിയെ സ്തുതിച്ചു കൊണ്ട് ശശിധരൻ പ്രിജുകുമാർ രചിച്ച ‘ശർക്കരക്കുടത്തിലമ്മ’ എന്നഭക്തിഗാനം ശാർക്കര ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

നവരസ ക്രിയേഷൻസ് പ്രതിനിധികൾ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രവീൺകുമാറിന് സിഡി നൽകിയായിരുന്നു പ്രകാശനം.
ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശങ്കർ ശ്രീകുമാർ ഗാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു..വയലാർ സാംസ്‌കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, സംഗീത സംവിധായിക രഞ്ജിനി സുധീരൻ, ഉഷ രാമചന്ദ്രൻ, കോളച്ചിറ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബിനു ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.
രഞ്ജിനി സുധീരന്റെ സംഗീത സംവിധാനത്തിൽ ശ്രീജിത്ത് തിരുവനന്തപുരം ആണ് ഗാനം ആലപിച്ചത്.
നവരസ ക്രിയേഷൻസ് ഗ്ലോബൽ ആർട്സിന്റെ ബാനറിലാണ് നിർമാണവും വിതരണവും.

Leave a Reply

Your email address will not be published. Required fields are marked *