ആലപ്പുഴ :ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ്റെ റോഡ് ഷോയിൽ ആവേശ സാന്നിധ്യമായി കേന്ദ്രമന്ത്രി വി. മുരളീധരനും.
പി.എം സൂരജ് പോര്‍ട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ ജില്ലയിൽ എത്തിയ കേന്ദ്രമന്ത്രി തോട്ടപള്ളിയിൽ വെച്ചാണ് റോഡ്ഷോയുടെ ഒപ്പം ചേർന്നത്. ആലപ്പുഴയുടെ വികസനത്തിന് നരേന്ദ്രമോദിയുടെ പ്രതിനിധി തന്നെ വേണമെന്ന് വോട്ടർമാർ തീരുമാനമെടുക്കുമെന്ന് വി. മുരളീധരൻ പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് സാധ്യമാക്കിയത് NDA ഭരണകാലത്ത് ആണ്. തീർദേശ മേഖലയുടെ അടക്കം പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇതുവരെ ജയിച്ച് പോയവർക്ക് സാധിച്ചില്ല. സീതാറാം യച്ചൂരിയും
രാഹുൽ ഗാന്ധിയും കൈകോർത്ത് മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം തന്നെയാണ് ആലപ്പുഴയിലും ആറ്റിങ്ങലുമെല്ലാം ബിജെപി കാഴ്ച വയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.