ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവരഭിനയിക്കുന്ന സിന്ദൂരം ആമസോൺ പ്രൈമിൽ1 min read

8/5/23

ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ ചിത്രം ” സിന്ദൂരം” ആമസോൺ പ്രൈമിൽ പ്രേക്ഷക പ്രശംസ നേടി സ്ട്രീമിംഗ് തുടരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം, നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഹൃദ്യമായൊരു പ്രണയകഥയാണ്.

ശ്രീരാമഗിരി ഏജൻസി പ്രദേശത്തെ പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടവും അതിനെ ചൊല്ലിയുള്ള സിംഗണ്ണദളിന്റെ സമരവുമാണ് കഥാപശ്ചാത്തലം. അവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് സിരിഷറെഡ്‌ഡി ശ്രീരാമഗിരിയിലെത്തുന്നത്. അവളോടൊപ്പം അവളുടെ കോളേജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു.

അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ, സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വരുന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തുചെയ്തു? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് എന്താണ് ? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ് ? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടർയാത്ര.

നിർമ്മാണം – പ്രവീൺറെഡ്‌ഡി ജംഗ, സംവിധാനം – ശ്യാം തുമ്മലപ്പള്ളി, ഛായാഗ്രഹണം – കേശവ, രചന – കിഷോർ ശ്രീകൃഷ്ണ, സുബ്ബറെഡ്‌ഡി എം , സംഗീതം – ഗൗര ഹരി, പി ആർ ഓ -അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *