വള്ളികുന്നം :സമസ്ത നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ശില്പശാല ഡോ. അനിത സുഭാഷ് (ഡീൻ, അവിനാഷ്ലിംഗം യൂണിവേഴ്സിറ്റി കോയമ്പത്തൂർ ) ഉദ്ഘാടനം ചെയ്തു.
റിട്ട. ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.എസ്. വൈസ്. പ്രസിഡന്റ് അഡ്വ. ജി.പി. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.
എസ്.എൻ. എസ്. ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ , വി.എസ്.സുഭാഷ് കോയമ്പത്തൂർ, ഡയക്ടർ ബോർഡ് അംഗങ്ങളായ പി.ചന്ദ്രശേഖരൻ നായർ ,
ആർ.ചന്ദ്രനുണ്ണിത്താൻ അഡ്വ. സുനിൽ കുമാർ , ടി.ഡി. വിജയൻനായർ, അഡ്വ.ഭാവന, മീന മുരളിധരൻ, തുടങ്ങിയവർ ക്ലാസ് നയിച്ചു.
അഡ്വ. വിഷ്ണു ലാൽ വി.എൽ. സ്വാഗതവും കെ.ജി. രാജേന്ദ്രൻ നായർ കൃതഞ്ജതയും രേഖപ്പെടുത്തി.