ശാസ്താംകോട്ട : വിവേകാനന്ദ സ്മാരക സമസ്ത നായർ സമാജത്തിന്റെ മന്ദിര സമർപ്പണവും പൊതുസമ്മേളനവും ഡോ. ഡി. എം വാസുദേവൻ ഉദ്ഘാടനം ചെയ്തു.
നങ്ങാ ദേവി സൗഭാഗ്യ സഭയുടെ നേതൃത്വത്തിൽ സർവ്വ സിദ്ധി അർച്ചനയോടു കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. വിവേകാനന്ദ സ്മാരക സമസ്ത നായർ സമാജം പ്രസിഡൻറ് കെ. ഗോപിനാഥൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ എസ് എൻ എസ് ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
എസ്.എൻ.എസ്. വൈസ് പ്രസിഡന്റ് അഡ്വ. ജി.പി. രവീന്ദ്രൻ സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സമാജത്തിലേക്ക് പുതിയായി എത്തിയ അംഗങ്ങൾക്ക് എസ്.എൻ. എസ്. സെക്രട്ടറി പി.ചന്ദ്രശേഖരൻ നായർ അംഗത്വം നല്കി. സമാജം വൈസ് പ്രസിഡന്റ് എം. സോമരാജൻ പിള്ള സ്വാഗതം പറഞ്ഞു. ജോയിൻ്റ് സെക്രട്ടറി സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
എം.വി. അരവിന്ദാക്ഷൻ നായർ, എസ്.എൻ. എസ്. ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.ഡി. വിജയൻ നായർ, അഡ്വ ഭാവന, കെ.ജി. രാജേന്ദ്രൻ നായർ, അഡ്വ. വിഷ്ണു ലാൽ വി.എൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ പിള്ള കൃതഞ്ജത രേഖപ്പെടുത്തി യോഗം സമാപിച്ചു.