കാലിലെ നീര്‍ക്കെട്ടിന് പരിഹാരം നോക്കാം1 min read

ശരീരഭാഗമായ  കാലുകളാണ്   നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്നത്. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കുന്ന കാര്യവുമാണ്.

ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം കാലിനും നല്‍കേണ്ടതാണ്. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാല്‍ വേദനയ്ക്കു കാരണമാകാറുണ്ട്.

കാല്‍ വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനയ്ക്കു കാരണമാകും. തുടക്കത്തില്‍ തന്നെ ചികിത്സിച്ച്‌ മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ വളരെ പ്രയാസം അനുഭവിക്കേണ്ടതായി വരുന്ന ഒരു കാര്യമാണിത്.

അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലാകുന്നതു കൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്‍റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം. കാലിന്റെ ബലഹീനത പെട്ടെന്ന് അല്ലെങ്കില്‍ കാലക്രമേണ വികസിച്ചാല്‍ ഡോക്ടറുടെ നിര്‍ദേശം കേള്‍ക്കേണ്ടതാണ്.

വീക്കം കുറയ്ക്കാൻ നട്ടെല്ല് അല്ലെങ്കില്‍ കാല്‍മുട്ട് സന്ധികളില്‍ ഗൈഡഡ് സ്റ്റിറോയിഡ് കുത്തിവയ്പ്പുകള്‍ എടുക്കുന്നവരുണ്ട്. അതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം. ഫിസിയോ തെറാപ്പി ഒരു പരിഹാര മാര്‍ഗമാണ്. നേരിയ വേദനയ്ക്കുള്ള ഓവര്‍-ദി-കൌണ്ടര്‍ അസറ്റാമിനോഫെൻ അല്ലെങ്കില്‍ ഇബുപ്രോഫെൻ പോലുള്ള മരുന്നുകള്‍, രോഗങ്ങള്‍ക്കോ മറ്റ് അടിസ്ഥാന കാരണങ്ങള്‍ക്കോ വേണ്ടിയുള്ള കുറിപ്പടി മരുന്നുകള്‍.
പരിക്ക് ഭേദമാകുന്നത് വരെ ബാക്ക് ബ്രേസ് സപ്പോര്‍ട്ട് ഇട്ട് നടക്കാം. താഴത്തെ പുറകിലെയും കാലിലെയും പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *