നമ്മുടെ സൗരയൂഥത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ട്, അവര്‍ ഈ ഒരു ഗ്രഹത്തില്‍ വസിക്കുന്നുവെന്ന് നാസയുടെ വെളിപ്പെടുത്തൽ1 min read

വാഷിങ്ടണ്‍: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രന്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. 475 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 900 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള ഉപരിതല താപനിലയാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ.

ഇപ്പോള്‍, നാസയുടെ ഗോഡ്ഡാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ഗവേഷണ ശാസ്ത്രജ്ഞയായ ഡോ.മിഷേല്‍ താലര്‍ ശുക്രനില്‍ ജീവന്റെ സാധ്യമായ ലക്ഷണങ്ങളെക്കുറിച്ചുള്ള ഒരു സിദ്ധാന്തം മുന്നോട്ട് വച്ചിരിക്കുകയാണ്.

 നാസ പറയുന്നത്  ശുക്രന്റെ അന്തരീക്ഷം ജീവന്റെ ചില അടയാളങ്ങള്‍ കാണിക്കുന്നതായിട്ടാണ്  . കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് ഡോ. താലര്‍ വിശ്വസിക്കുന്നത്. കൂടാതെ എവിടെയോ ജീവന്റെ നിലനില്‍പ്പിനെക്കുറിച്ച്‌ തനിക്ക് ഉറപ്പുണ്ടെന്ന് പ്രസ്താവിച്ചു. ഭൂമിയുമായി സാമ്യമുള്ള ഘടനയും വലുപ്പവും കാരണം ശുക്രന് ‘ഭൂമിയുടെ ഇരട്ട’ എന്ന വിളിപ്പേര് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ഈ ഗ്രഹത്തില്‍ മനുഷ്യര്‍ക്ക് അതിജീവിക്കുക അസാധ്യമാണെന്ന് പറയുന്നു.

മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഗ്രഹമാണ് ശുക്രന്‍ എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്. ലണ്ടന്‍ യൂണിവേഴ്സിറ്റിയിവെ ജ്യോതിര്‍ ജീവശാസ്ത്ര പ്രൊഫസറായ ഡൊമനിക് പാപ്പിനോ ഥല്ലറുടെ കാഴ്ചപ്പാടില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രായോഗിക സാധ്യതയെപ്പറ്റിയാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്.

475 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്ന ചൂട് അനുഭവപ്പെടുന്ന ഗ്രഹമാണ് ശുക്രന്‍. കൂടാതെ അസിഡിക് അന്തരീക്ഷമാണ് ശുക്രന്റേത്. ഇതെല്ലാമുണ്ടായിട്ടും അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഈ ഗ്രഹത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്ഗോദാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞന്‍ കൂടിയായ   ഥല്ലര്‍ പറയുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *