തിരുവനന്തപുരം :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമികളിലേക്ക് 2024-25 വർഷത്തേക്ക് 7, 8 ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ -14 വിമൺ ഫുട്‍ബോൾ അക്കാഡമിയിലേക്കും കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽതല സെലക്ഷൻ 16/4/24 മുതൽ 30/4/24 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു..
അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ,ഫുട്‍ബോൾ, വോളീബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. തയ്ക്വോണ്ടോ, ജൂഡോ, സ്വിമ്മിങ്, ഖോ ഖോ, കബഡി, സൈക്ലിംഗ്, ഫെൻസിങ്, ബോക്സിങ്, ആർച്ചറി, റസ്ലിങ്, നെറ്റ്ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, (സോഫ്റ്റ്‌ബോൾ കോളേജ് മാത്രം), (വെയ്‌റ്റ്ലിഫ്റ്റിംഗ് കോളേജ് മാത്രം) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷന് പങ്കെടുക്കാവുന്നതാണ്. കനോയിങ് & കയാക്കിങ്, റോവിങ് കായികയിനങ്ങളിൽ ആലപ്പുഴ ജില്ലയിൽ വച്ചാണ് സെലക്ഷൻ നടത്തുന്നത്.
ക്രമ നം: തീയതി സോണൽ സെലക്ഷൻ നടക്കുന്ന സ്ഥലം, ജില്ല സെലക്ഷനിൽ
പങ്കെടുക്കേണ്ട
കായിക താരങ്ങൾ
ഉൾപ്പെടുന്ന ജില്ലകൾ സെലക്ഷൻ നടത്തുന്ന കായികയിനം
1 16/04/24,
17/04/24 പോലീസ് സ്റ്റേഡിയം,
കണ്ണൂർ ജില്ല കാസർഗോഡ്,കണ്ണൂർ
ജില്ലകളിലെ കുട്ടികൾക്ക് അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ,
ഫുട്‍ബോൾ, വോളീബോൾ,
തയ്ക്വോണ്ടോ,
ഖോ-ഖോ, കബഡി,
ബോക്സിങ്, റസ്ലിങ്,
ഹാൻഡ്‌ബോൾ,
വെയ്‌റ്റ്ലിഫ്റ്റിംഗ്
2 18/04/24,
19/04/24 ഫിസിക്കൽ എജ്യൂക്കേഷൻ കോളേജ്, ഈസ്റ്റ്ഹിൽ
കോഴിക്കോട് ജില്ല കോഴിക്കോട്,
മലപ്പുറം, വയനാട്
ജില്ലകളിലെ കുട്ടികൾക്ക് അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ,
ഫുട്‍ബോൾ, വോളീബോൾ,
ജൂഡോ, സ്വിമ്മിങ്,
സൈക്ലിംഗ്, ഫെൻസിങ്, ഹോക്കി, ആർച്ചറി
3 20/04/24,
21/04/24 കോർപ്പറേഷൻ സ്റ്റേഡിയം
തൃശ്ശൂർ ജില്ല എറണാകുളം, തൃശ്ശൂർ പാലക്കാട് ജില്ലകളിലെ കുട്ടികൾക്ക് അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ,
ഫുട്‍ബോൾ, വോളീബോൾ,
തയ്ക്വോണ്ടോ,
ജൂഡോ, സ്വിമ്മിങ്,
ഖോഖോ,
കബഡി,
സൈക്ലിംഗ്,
ബോക്സിങ്, നെറ്റ്ബോൾ,
ഹോക്കി, ഹാൻഡ്‌ബോൾ, സോഫ്റ്റ്‌ബോൾ,
വെയ്‌റ്റ്ലിഫ്റ്റിംഗ്
4 22/04/24,
23/04/24 SB കോളേജ്, ചങ്ങനാശ്ശേരി,
കോട്ടയം ജില്ല ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട
ജില്ലകളിലെ കുട്ടികൾക്ക് അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ,
ഫുട്‍ബോൾ, വോളീബോൾ,
ജൂഡോ, ഫെൻസിങ്,
ആർച്ചറി, റസ്ലിങ്, നെറ്റ്ബോൾ,
സോഫ്റ്റ്‌ബോൾ വെയ്‌റ്റ്ലിഫ്റ്റിംഗ്
5 29/04/24,
30/04/24 യൂണിവേഴ്സിറ്റി സ്റ്റേഡിയം
തിരുവനന്തപുരം ജില്ല തിരുവനന്തപുരം, കൊല്ലം
ജില്ലകളിലെ കുട്ടികൾക്ക് അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ,
ഫുട്‍ബോൾ, വോളീബോൾ,
തയ്ക്വോണ്ടോ,
സ്വിമ്മിങ്, ഖോഖോ,
കബഡി, സൈക്ലിംഗ്, ഫെൻസിങ്,
ബോക്സിങ്,
റസ്ലിങ്, ഹോക്കി,
ഹാൻഡ്‌ബോൾ
ഫുട്‍ബോൾ, വോളീബോൾ, ബാസ്കറ്റ്ബോൾ, അത്‌ലറ്റിക്‌സ് എന്നീ കായികയിനങ്ങൾ ഒഴികെ ജില്ലാതല സെലക്ഷൻ നടത്തിയിട്ടില്ലാത്ത മറ്റ് എല്ലാ കായികയിനങ്ങളിലെയും കായിക താരങ്ങൾക്ക് ഏത് ജില്ലയിൽ വേണമെങ്കിലും സോണൽ സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്.
03/05/24 ൽ കനോയിങ് & കയാക്കിങ്, റോവിങ് കായികയിനങ്ങളിൽ ആലപ്പുഴ ജില്ലയിൽ വച്ച് സെലക്ഷൻ നടത്തുന്നതാണ്.
സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ പറഞ്ഞിരിക്കുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ- 0497- 2700485
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ- 0495- 2722593
തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ- 0487- 2332099
കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ- 0481-2563825
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ- 0471-2331720