വിഭാഗീയതയില്ലാത്ത, ജാതിമത ഭേദമില്ലാത്ത ലോക മാതൃക സൃഷ്ടിക്കാൻ നിലകൊണ്ട നവോഥാന നായകൻമാരിൽ പ്രധാനിയാണ് ശ്രീ. ചട്ടമ്പി സ്വാമികൾ :സാന്ദ്രാനന്ദ സ്വാമികൾ1 min read

25/8/22

ഫോട്ടോ :സന്തോഷ്‌

തിരുവനന്തപുരം :വിഭാഗീയത  ഇല്ലാത്ത, ജാതിമത ചിന്തകൾക്ക് അതീതമായ, മത വിദ്വേഷമില്ലാത്ത ലോകമാതൃക സൃഷ്ടിക്കാൻ പരിശ്രമിച്ച നവോഥാന നായകരിൽ പ്രമുഖ സ്ഥാനീയനാണ് ചട്ടമ്പി സ്വാമികളെന്ന് അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ.

ശ്രീ. വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ കേരളഘടകം നെയ്യാറ്റിൻകരശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച ചട്ടമ്പി സ്വാമികളുടെ 169മത് ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നവോഥാന പ്രസ്ഥാനങ്ങൾക്ക് നാന്നികുറിച്ച ഗുരുദേവനൊപ്പം ചട്ടമ്പി സ്വാമികളുടെയും പ്രവർത്തനങ്ങളുടെ ഫലമാണ് അവശ വിഭാഗങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. അദ്ധ്യാത്മിക സമൂഹം വിഭാഗീയതയുടെ മറ്റൊലിയിൽ മുഴുകുന്ന കാഴ്ചയാണ് കാണുന്നത്. ദൈവത്തിന്റെ പേരിലാണ് ലോകത്ത്ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്. പക്ഷെ ഈ മതങ്ങളെല്ലാം മനുഷ്യന്റെ നന്മക്കായാണ് നിലകൊള്ളൂന്നത്. അറിവില്ലായിമയാണ്  ലോകത്തിന്റെ തകർച്ചക്ക് കാരണമാകുന്നത്. അവനവനെ അറിയുക എന്ന തത്വത്തിലധിഷിതമായ സമൂഹത്തിന് വേണ്ടിയാണ് ചട്ടമ്പി സ്വാമികൾ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നായർ സമുദായങ്ങളുടെ അവശതകളെയും , സവർണ്ണന്റെ വിവേചനങ്ങൾക്കെതിരെയും ശക്തമായി പ്രതിരോധിച്ച വ്യക്തിത്വമാണ് ചട്ടമ്പിസ്വാമികളുടേതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ നെയ്യാറ്റിൻകര എം എൽ എ ആൻസലൻ പറഞ്ഞു. മനുഷ്യർക്ക് വിരുദ്ധമായ ആചാരങ്ങളെയും അദ്ദേഹം എതിർത്തിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്കൃത സമൂഹം അപരിഷ്കൃത സമൂഹത്തിലേക്ക് മാറാതിരിക്കാൻ ചട്ടമ്പിസ്വാമികളുടെ ആശയങ്ങൾ മുറുകെ പിടിക്കാൻ തലമുറക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഋഷിവര്യനായ സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെ കുറിച്ച് പറഞ്ഞ”കേരളത്തിൽ ഞാനൊരു മനുഷ്യനെ കണ്ടു, അദ്ദേഹം ഗരുഡനാണെങ്കിൽ ഞാൻ കൊതുകാണെന്ന  പ്രസിദ്ധമായ വാക്കുകൾ ചട്ടമ്പി സ്വാമികളുടെ മഹത്വത്തെ സൂചിപ്പിക്കുന്നെന്ന്അനുസ്മരണ പ്രഭാഷണം നടത്തിയ പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി പറഞ്ഞു.നവോഥാന നായകൻ മാരുടെ ഹൃദയ വിശാലതയുടെ ബഹിർസ്പുരണമാണ് അവർ മണ്മറഞ്ഞു പോയാലും കാലം അവരെ ഓർത്തെടുക്കുന്നത്. അവർ കാണിച്ച ഹൃദയവിശാലത, അവർ ഉയർത്തിപിടിച്ച ആശയങ്ങളും, ആദർശങ്ങളും, അവർ ഉയർത്തികാണിച്ച മനുഷ്യസ്നേഹത്തിന്റെ മാതൃക ഇവയൊക്കെയാണ് പിന്നീട് ചർച്ചചെയ്യപെടുന്നത്. സ്നേഹത്തിന്റെ മാതൃകകളെ മാത്രമേ പിൽക്കാലം ഓർത്തുവയ്‌ക്കയുള്ളു. അല്ലാത്തവർക്ക് അൽപയുസ്സ് മാത്രമേ ഉള്ളൂ. നീതിക്കായി ഏതറ്റം വരെ പോകാനും ചട്ടമ്പി സ്വാമികൾ തയ്യാറായിരുനെന്ന് അദ്ദേഹം അനുസ്മരിച്ചു. കുടുംബ ജീവിതത്തിന്റെ വിട്ടുവീഴ്ചകളെയും, സ്നേഹത്തിന്റെ മൂല്യങ്ങളെയും സാഹോദര്യത്തിന്റെ മാതൃകകളെയും മാനിക്കാൻ ചട്ടമ്പി സ്വാമികളെ പോലുള്ള നവോഥാന നായകൻ മാരുടെ മൂല്യങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചട്ടമ്പി സ്വാമികളുടെ അനുഗ്രഹമാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്നും, അദ്ദേഹത്തിന്റെ ആദ്യാത്മിക വെളിച്ചമാണ് തന്റെ പ്രചോദനമെന്നും ആനന്ദ് നായർ പറഞ്ഞു.

ചട്ടമ്പി സ്വാമികളുടെ ജയന്തിആഘോഷത്തോടെ നെയ്യാറ്റിൻകര ധന്യമായെന്ന് പെരിങ്ങമല അജി പറഞ്ഞു.

മിഷൻ ചെയർമാൻഅഡ്വ. ഇരുമ്പിൽ വിജയൻ അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർമാൻ തിരുമംഗലം സന്തോഷ്‌ അതിഥികളെ സ്വാഗതം ചെയ്തു.നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി. കെ. രാജ്‌മോഹൻ, SHR ദേശീയ ചെയർമാൻ എം. എം. ആഷിക്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്‌ളിൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അലി ഫാത്തിമ, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ മഞ്ചത്തലസുരേഷ്,

ശിവസേന സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ പെരിങ്ങമല അജി, ശിവസേന സംസ്ഥാന സെക്രട്ടറി പേരൂർക്കട ഹരികുമാർ, ദേശീയ സന്യാസിസഭ ചീഫ് ജനറൽ സെക്രട്ടറി ആനന്ദ് നായർ,എൻ. കെ. ശശി, കൂട്ടപ്പന മഹേഷ്‌, ആർ രാജേഷ്, അരുവിപ്പുറം ശ്രീകുമാർ, അരുൺ വേലായുധൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ആനന്ദ് നായർ, മണലൂർ മണികണ്ഠൻ, പൊരുതൽ ദിലീപ് എന്നിവരെയും, രാമായണ പാരായണം നിർവഹിച്ച അമ്മമാരെയും ആദരിച്ചു.

അഡ്വ. ഇരുമ്പിൽ വിജയൻ,തിരുമംഗലം സന്തോഷ്‌, വി. പി. നായർ, ക്യാപിറ്റൽ വിജയൻ, രഞ്ജിത്ത് കൊല്ലംകോണം, ബിനു മരുതത്തൂർ, എസ്. ശ്രീശങ്കർ, അനന്തു നെല്ലിമൂട്, ആറാലുമൂട് ജിനു, എന്നിവരടങ്ങിയ സംസ്ഥാന സമിതിയും, അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, അഡ്വ. അജയകുമാർ എന്നിവരടങ്ങിയ അഡ്വൈസറി കമ്മറ്റിയുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *