തിരുവനന്തപുരം :പത്താം ക്ലാസ്സ് തുല്യത 2024- 25 അധ്യയന വർഷത്തെ രജിസ്ട്രേഷനും ഹയർ സെക്കൻഡറി തുല്യത 2024 -26 അധ്യയന വർഷത്തെ രജിസ്ട്രേഷനുമുള്ള തിയതി നീട്ടി.
പത്താം തരം തുല്യത രജിസ്ട്രേഷന് 50 രൂപ ഫൈനോടെ ഏപ്രില്‍ 30 വരെയും ഹയർ സെക്കൻഡറി തുല്യതാ ബാച്ചിന്റെ രജിസ്ട്രേഷൻ 50 രൂപ ഫൈനോടെ ഏപ്രില്‍ 29 വരെയുമാണ് അപേക്ഷിക്കാൻ സാധിക്കുക. പത്താം തരം തുല്യത 18-ാം ബാച്ചിന്റെ (2024-2025) രജിസ്‌ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 30 വരെയും ഹയര്‍ സെക്കന്‍ഡറി തുല്യത ഒന്‍പതാം ബാച്ചിന്റെ (2024-26) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 29 വരെയും അപേക്ഷിക്കാം.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനും പഠിതാക്കള്‍ക്ക് www.ecms.keltron.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് 0491- 2505179 എന്ന ഫോണ്‍ നമ്ബറിലും ബന്ധപ്പെടാവുന്നതാണ്