ഈ വർഷത്തെ SSLC, ഹയർസെക്കന്ററി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു1 min read

18/9/23

തിരുവനന്തപുരം :സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ്  സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

+1ഇമ്പ്രൂവ്മെന്റ്പരീക്ഷകള്‍ മാറ്റി

ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇബ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവൻ കുട്ടികള്‍ക്കും ഓണ്‍ലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *