15/6/22
തിരുവനന്തപുരം :എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൈകീട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തുക. വൈകിട്ട് നാല് മുതൽ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും.
എസ്.എസ്.എൽ.സിക്കൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി -ഹിയറിങ് ഇംപേർഡ്, എസ്.എസ്.എൽ.സി -ഹിയറിംഗ് ഇംപേർഡ്, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിക്കും. 2961 സെന്‍ററുകളിലായി 4,26,469 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എസ്.എസ്.എൽ.സി പരീക്ഷയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയം കഴിഞ്ഞ വർഷത്തേതായിരുന്നു. 99.47 ശതമാനം. കൂടുതൽ പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതും കഴിഞ്ഞ വർഷമായിരുന്നു. 1,21,318 പേർ. മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി ഫലപ്രഖ്യാപനം നടത്തി കഴിഞ്ഞ് നാല് മണി മുതൽ വിവിധ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
എസ്.എസ്.എൽ.സി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in.
എസ്.എസ്.എൽ.സി. (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.