15/6/22
തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.26 ആണ്. 2961 സെന്ററില്‍ 4,26,469 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.46 ആയിരുന്നു വിജയശതമാനം.
ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയ്ക്കാണ്(99.76%). ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
വൈകിട്ടു നാലുമുതല്‍ പിആര്‍ഡി ലൈവ്, സഫലം 2022 ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, pareekshabhavan.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in, വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ)ഫലം thslchiexam. kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in ലും എഎച്ച്എസ്എല്‍സിഫലം ahslcexam.kerala.gov.in ലും ലഭ്യമാകും.
44363 പേർക്ക് എല്ലാ വിഷയങ്ങളിലും A പ്ലസ് നേടി. സേ പരീക്ഷ ജൂലൈയിൽ നടക്കും.