4/3/23
തിരുവനന്തപുരം :ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9നും,+2പരീക്ഷ 10നും ആരംഭിക്കും.എസ്‌എസ്‌എല്‍സിക്ക് സംസ്ഥാനത്ത് 2,960 കേന്ദ്രങ്ങളിലായി 4,19,363 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 1,76,158 പേര്‍ മലയാളം മീഡിയത്തിലും 2,39,881 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലും 1,283 പേര്‍ തമിഴിലും 2,041 പേര്‍ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്‌എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്നത്, 1,876 പേര്‍. കുറവ് മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്‌എംഎച്ച്‌എസില്‍. ഇവിടെ ഒരു വിദ്യാര്‍ഥി മാത്രമേ പരീക്ഷയ്ക്ക് ഉള്ളു. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ് 77,989 പേര്‍. കുറവ് പത്തനംതിട്ടയിലും 10,218 പേര്‍.