പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൻ്റെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിച്ചു.
കോളേജ് ഗവർണിഗ് ബോഡി മെമ്പറും അധ്യാപകനുമായ റവ. ഫാ. ഡോ. റോയ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ജുനൈദ് ബുഷ്റി ഉദ്ഘാടനം നിർവഹിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച്
ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെയും ഈ ചടങ്ങിൽ ആദരിച്ചു.
ഈ വർഷം മൗണ്ട് താബോർ ദയറ മാനേജ്മെൻറ് ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള അവാർഡ് ഡോ. ബിജു എ, ഡോ. ശ്രീജയ് ആർ എന്നിവർ കരസ്ഥമാക്കി.
ഈ വർഷം പിഎച്ച്ഡി നേടിയ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ഷീബ ബേബി അലക്സ് മാത്തമാറ്റിക്സ് വിഭാഗം അധ്യാപകൻ ഡോ. റോയി ജോൺ എന്നിവർക്കുള്ള മെമെന്റോയും വിശിഷ്ടാതിഥി സമ്മാനിച്ചു.
കേരള യൂണിവേഴ്സിറ്റി മെൻ വോളിബോൾ അസിസ്റ്റൻറ് കോച്ച് ശ്രീ സാജൻ ജെ എസ്, ഓൾ ഇന്ത്യ വോളിബോൾ ടൂർണമെന്റിൽ സിൽവർ മെഡൽ നേടിയ കേരള യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ
ബിപിൻ ബിനോയ്, ഫൗസാൻ എസ്, വാസിം വാഹിദ്, കേരള യൂണിവേഴ്സിറ്റി അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ശ്രീക്കുട്ടൻ ജി. എസ് എന്നിവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു എ, പി ടി എ സെക്രട്ടറി ശ്രീ രാജ് ബാബു, സ്റ്റാഫ് സെക്രട്ടറി ഡോ. ശ്രീജയ് ആർ, ജനറൽ കൺവീനർ സീന ശിവദാസ് എന്നിവർ പ്രസംഗിച്ചു.