തിരുവനന്തപുരം :- സുകുമാർ അഴീക്കോടിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് മെയ് 12ന് തിരുവനന്തപുരത്ത് തുടക്കം.
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും അനുസ്മരണം നടക്കും.
വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും,ഉപന്യാസ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
അഴീക്കോട് പ്രഭാഷണങ്ങളുടെ സമാഹാരവും സ്‌മൃതി ഗ്രന്ഥവും പുറത്തിറക്കും
അഴീക്കോട് അവാർഡ് അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന സമാപന ചടങ്ങിൽ വിതരണം ചെയ്യുമെന്ന്
വി.സുമേധൻ,വി ദത്തൻ,ഡോ.അശോകൻ നാടാലയിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈഎംസിഎ ഹാളിൽ മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ
അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരണ പ്രഭാഷണം നടത്തും.
വി എം സുധീരൻ വിജ്ഞപ്തി പ്രാഭാഷണം നിർവഹിക്കും.
അഴീക്കോട് ഗ്രന്ഥങ്ങളുടെ പുതിയ പതിപ്പുകൾ പ്രഭാ വർമ്മയും,ഡോ.എ കെ നമ്പ്യാരും പ്രാകാശിപ്പിക്കും.