10/6/22
തിരുവനന്തപുരം :പലരുടെയും ചെമ്പ് പുറത്താകുന്ന വിവരങ്ങൾ സ്വപ്നയുടെ ഫോണിൽ ഉണ്ടോ?. ഇന്നലെ സ്വപ്ന പൊട്ടിച്ച ഷാജ് കിരൺ, നികേഷ് കുമാർ ഇവരുടെ പങ്ക് എന്ത്?മുഖ്യമന്ത്രി യുടെ ദൂതനായാണോ ഷാജ് കിരൺ വന്നത്? എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇന്ന് രാവിലെ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ നൽകുമെന്ന് സൂചന. രാവിലെ 9മണിക്ക് പാലക്കാട് നിന്ന് സ്വപ്ന നേരിട്ടോ, കൊച്ചിയിൽ നിന്ന് അഭിഭാഷകൻ മുഖേനയോ ആണ് സ്വപ്ന വിവരങ്ങൾ പുറത്തു വിടുക.
അതിനിടെ വിജിലൻസ് സരിത്തിനെ കസ്റ്റഡിയിൽ എടുത്ത രീതിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് വിജിലൻസ് പറയുന്നു എങ്കിലും സരിത്തിന്റെ ഫോൺ മാത്രമാണ് പിടിച്ചെടുത്തത് എന്നത് വിമർശനത്തിന് ഇടയാകുന്നു.