സ്വപ്നക്ക് ഇ ഡി നോട്ടീസ്1 min read

18/6/22

തിരുവനന്തപുരം :164മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിന് ഇ ഡി നോട്ടീസ് അയച്ചു.ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇ ഡി സ്വപ്നയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്.

ഏറെ വിവാദങ്ങളും, രാഷ്ട്രീയ കോളിളക്കവും സൃഷ്ടിച്ച സ്വപ്നയുടെ മൊഴിയിൽ മുഖ്യമന്ത്രിക്കും , കുടുംബത്തിനും എതിരെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിന് രാഷ്ട്രീയ കേരളത്തിൽ വലിയ പ്രാധാന്യം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *