സംസ്കൃത സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടരുത് :സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

18/6/22

തിരുവനന്തപുരം :ധൂർത്തും കെടുകാര്യസ്ഥതയും മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഇരുന്നൂറോളം ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഉന്നതവിദ്യാഭ്യാസ മന്ത്രിയോടും സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറോടും ആവശ്യപ്പെട്ടു.

ഗവേഷണ വിദ്യാർത്ഥികളെ ഗസ്റ്റ് അധ്യാപകർക്ക് പകരക്കാരായി നിയമിക്കാനുള്ള നീക്കം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പൂർണ സമയം ഗവേഷണത്തിൽ ഏർപ്പെടേണ്ട ഗവേഷകവിദ്യാർത്ഥികളെ ഗസ്റ്റ്‌ അധ്യാപകർക്ക് പകരമായി നിയോഗിക്കുന്നതും ഇന്റെർണൽ മാർക്ക് നൽകുന്നതിനും മൂല്യനിർണയം നടത്തുന്നതിനും അവരെ ചുമതലപ്പെടുത്തുന്നതും ഗവേഷണത്തെയും വിദ്യാർത്ഥികളുടെ പഠനത്തെയും ദോഷകരമായി ബാധിക്കുന്നതാണ്.ഇന്റർവ്യൂവിലൂടെ നിയമിക്കപെട്ട പൂർണ യോഗ്യതയുള്ള ഗസ്റ്റ്‌ അധ്യാപകരെ ഒഴിവാക്കി പകരം യൂജിസി യോഗ്യതകളില്ലാത്തവരെകൊണ്ട് അധ്യാപനം നടത്തുന്നത് അനുവദിക്കാൻ പാടില്ലാത്തതാണ്.

സർവ്വകലാശാലയിൽ നടത്തിയിട്ടുള്ള നൂറുകണക്കിന് അനാവശ്യമായ നിയമനങ്ങൾ പുനപരിശോധിക്കണമെന്നും, ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും വൈസ് ചാൻസലർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *