25/9/23
സദസ്യതിലകൻ ടി.കെ.വേലുപ്പിള്ള ( 1882- 1950). 1882 മാർച്ച് 3ന് തിരുവന്തപുരത്ത് ജനനം .അദ്ധ്യാപകനായി സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം നിയമ പരീക്ഷ പാസായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ (1914-17, 1917-20, 1922-25) വരെയും ശ്രീ മൂലം പോപ്പുലർ അസംബ്ലിയിൽ (1914, 1915,1916, 1918, 1919, 1922) എന്നീ വർഷങ്ങളിലും ശ്രീ മൂലം അസംബ്ലിയിൽ 1933-37 വരെ ദീർഘകാലം അംഗമായി പ്രവർത്തിച്ചു.ശ്രീമൂലം അസംബ്ലിയുടെ പ്രഥമ ഉപാദ്ധ്യക്ഷനായി 31.7.1933 മുതൽ 27.2.1937 വരെ പ്രവർത്തിച്ചു.തിരുവിതാംകൂർ രാജ്യത്തെ 1906-ൽ പ്രസിദ്ധികരിച്ച നാഗമയ്യയുടെ സ്റ്റേറ്റ് മാനുവൽ നവീകരിക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി ടി.കെ.വേലുപ്പിള്ളയെ നിയമിച്ചു.1940-ൽ പ്രസിദ്ധീകരിച്ച ടി.കെ.വേലുപ്പിള്ളയുടെ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിന് നാല് വാല്യങ്ങളിലായി നാലായിരം പേജുകൾ ഉണ്ടായിരുന്നു. കൃഷി ശാസ്ത്രം, സാഹിത്യ ദർശനം, ഹേമലത, ശ്രീ രാമായണം, സന്മാർഗ്ഗിക കഥകൾ എന്നിവ അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ ആണ്.ഭാര്യ ഭഗവതി അമ്മ,പ്രശസ്തസാഹിത്യകാരൻ മാലി.വി മാധവൻ നായർ, 1957-ൽ കൊല്ലം ലോകസഭാ മണ്ഡലത്തിൽ നിന്ന് പാർലമെൻ്റിലേയ്ക്ക് തെരഞ്ഞെടുത്ത വി.പരമേശ്വരൻ നായർEx. MP എന്നിവർ മക്കളുമാണ്.1950-സെപ്റ്റംബർ 20ന് 68-ാം വയസ്സിൽ സദസ്യ തിലകൻ ടി.കെ വേലുപ്പിള്ള അന്തരിച്ചു.