കൊച്ചി :ടി പി കേസിലെ പ്രതികൾക്ക് വൻ തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. കൂടാതെ വിചാരണ കോടതി വെറുതെവിട്ട വിധി റദ്ദ് ചെയ്യുകയും ചെയ്തു.കെ. കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിധിയാണ് കോടതി റദ്ദ് ചെയ്തത്. ഇവരോട് കോടതിയിൽ 26ന്ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തു.
വെറുതെ വിട്ട പ്രതികളെ കൂടി പ്രതിപട്ടികയിൽ ഉൾപെടുത്തുക എന്നത് അത്യപൂർവമെന്നാണ് വിദഗ്ധർ പ്രതികരിച്ചത്.
ജീവപര്യന്തം ശിക്ഷ വിധിച്ചവരോടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയതായി പ്രോസിക്യൂട്ടർ പ്രതികരിച്ചു.