“ടാർഗറ്റിങ്ങ് ട്‌റീറ്റബിൾ ട്രയിറ്റ്സ്”1 min read

തിരുവനന്തപുരം  : പൾമണറി അക്കാദമിയും ക്രിട്ടിക്കൽ കെയർ മെഡിസിനും ട്രിവാൻഡ്രം അസോസിയേഷൻ ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം” ടാർഗറ്റിങ്ങ് ട്‌റീറ്റബിൾ ട്രയിറ്റ്സ്” എന്നതാണ്.
ഒക്ടോബർ 13 ന് രാവിലെ 9 ന്  റെഡ് ക്രോസ് ബിൽഡിങ്ങിലുള്ള ഐ.എം.എ. ഹാളിലാണ് സമ്മേളനം തുടങ്ങുക.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെപ്പറ്റി വിഖ്യാതരായ പൾമണോജിസ്റ്റുകൾ പൊതുജനങ്ങളുമായി സംവദിക്കും. തുടർന്ന്, ശ്വാസകോശ അസുഖങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി വിദഗ്‌ധർ പങ്കെടുക്കുന്ന ശിൽപ്പശാല നടക്കും. ഗവൺമെന്റ് മെഡിക്കൽ കോളജ്, കിംസ് ഹോസ്പിറ്റൽ കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ പി.ആർ.എസ് ഹോസ്പിറ്റൽ. എന്നീ ആശുപത്രികളിലായിരിക്കും ശിൽപ്പശാലകൾ നടക്കുക.
അമേരിക്കയിലെ ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച്(INCTR-USA) പ്രസിഡന്റും ഫിലാഡൽഫിയയിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിലെ കാൻസർ വിഭാഗം മേധാവിയുമാണ് ഉദ്ഘാടകനായ ഡോ.എം.വി. പിള്ള .
14, 15 തീയതികളിൽ ദേശീയ അന്തർദേശീയ രംഗങ്ങളിൽ വിശ്രുതരായ ഡോക്ടർമാർ ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങളെപ്പറ്റി വിവിധ സെഷനുകളിൽ സംസാരിക്കും. ആസ്മ, സി.ഒ.പി.ഡി.  ശ്വാസകോശ അർബുദം, ഇന്റർവെൻഷനൽ പമ ണോളജി സാന്ത്വന ചികിത്സ, പൾമണോളജിയിലെ നൂതന ചികിൽസാ സാധ്യതകൾ എന്നിവ സംബന്ധിച്ച പേപ്പറുകളായിരിക്കും വിവിധ സെഷനുകളിൽ അവതരിപ്പിക്കപ്പെടുക.
പ്രശ്നോത്തരി, പ്രഭാഷണങ്ങൾ, ഇ-പോസ്റ്റർ അവതരണം, പ്രദർശനം, പഠന കേന്ദ്രം തുടങ്ങിയവയാണ് സമ്മേളനത്തിന്റെ മറ്റു സവിശേഷതകൾ.

Leave a Reply

Your email address will not be published. Required fields are marked *