19/8/22
തിരുവനന്തപുരം :ഭാരതത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഉപയോഗപ്രദമാകുന്ന പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ നിന്നും നിന്നും നടപ്പിലാക്കുന്നതിനുവേണ്ടി TBSK തിരുഃ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കാനായി എം പി ശശി തരൂരിന് സമർപ്പിച്ചു. ഇന്ന് വൈകിട്ട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി നേരിട്ടെത്തിയാണ് സമർപ്പിച്ചത് .
TBSK തിരുഃ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി ജില്ലാ പ്രസിഡന്റും, സംസ്ഥാന വൈ. പ്രസിഡന്റുമായ ടി. ബിനു, ജില്ലാ രക്ഷാധികാരിയും, സംസ്ഥാന ട്രഷററുമായ അരുൺ മോഹൻ. S എന്നിവർ പങ്കെടുത്തു.