മിനി ഗോൾഫ് ജേതാക്കളെ ആദരിച്ചു1 min read

തിരുവനന്തപുരം: തായ്‌ലൻഡ് ചിയാങ് മയിയിൽ നടന്ന മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ ടീമംഗങ്ങളായ കേരളാ താരങ്ങളെ കായിക മന്ത്രി വി അബ്ദുൾ റഹ്മാൻ ആദരിച്ചു. ഷജീർ മുഹമ്മദ് , ബി കൃഷ്ണ,
അഭിമന്യു വി നായർ ,ആരോൺ മാത്യു , ഭദ്ര ആർ നായർ എന്നിവരെയാണ് മന്ത്രി ആദരിച്ചത്. മിനി ഗോൾഫ് സംസ്ഥാന സെക്രട്ടറി വിനോദ് കുമാർ ,ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് റസിൻ, സ്പോർട്സ് കൗൺസിൽ അംഗം ബോബി സി ജോസഫ് , മിനി ഗോൾഫ് സംസ്ഥാന ഭാരവാഹികളായ അജയ് കുമാർ , അനീഷ് കുമാർ , സുജിത് പ്രഭാകർ എന്നിവർ പങ്കെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ 10 മുതൽ 13 വരെയാണ് മത്സരം നടന്നത്.
ചിത്രം: മിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കേരളാ താരങ്ങളെ കായികമന്ത്രി വി അബ്ദുൾ റഹ്മാൻ ആദരിച്ചപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *