8/5/23
മലപ്പുറം :താനൂരിൽ 22പേരുടെ ജീവനെടുത്ത ദുരന്തത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. വാക്കുകളാല്‍ രേഖപ്പെടുത്താന്‍ കഴിയാത്ത വലിയ ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണ സമിതിയില്‍ സാങ്കേതിക വിദഗ്ദ്ധരും ഉള്‍പ്പെടുമെന്ന് അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ മന്ത്രിമാര്‍, അഗ്നിരക്ഷാസേന മേധാവി, പൊലീസ് മേധാവി, ജന പ്രതിനിധികള്‍ എന്നിവര്‍ സംഭവത്തിന് പിന്നാലെ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.