തത്സമ തദ്ഭവ. ഗംഭീര സസ്പെൻസ് ത്രില്ലർ ചിത്രം തീയേറ്ററിലേക്ക്1 min read

 

ഇൻസ്പെക്ടർ വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജുൽ ദേവരാജ് അഭിനയിക്കുന്ന ഗംഭീര സസ്പെൻസ് ത്രില്ലർ ചിത്രം ,തത്സമ തദ്ഭവ തീയേറ്ററിലെത്തുന്നു. അൻവിറ്റ് സിനിമാസിനു വേണ്ടി വിശാൽ ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മേഘ്ന രാജ് ആണ് നായിക.

2004 ലെ ഒരു മെയ്മാസ രാത്രിയിൽ അരിക, തൻ്റെ ഭർത്താവ് സൻജയിനെ കാൺമാനില്ലെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ ,ഒരു മിസ്സിംങ് കംപ്ലയിൻ്റ് കൊടുക്കുന്നു. തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നു. തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ, സഞ്ജയിൻ്റെ തീരോധാനം ദുരൂഹമായി അവശേഷിച്ചു

പതിനെട്ടു വർഷങ്ങൾക്ക് ശേഷം,സൻജയിൻ്റെയും, അരികയുടേയും മകൾ നിധി, തൻ്റെ അച്ഛൻ്റെ തീരോധാനത്തിൻ്റെ ,പഴയ കേസ് ഫയലുകൾ തേടി പോകുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അവൾക്ക് ലഭിച്ചത്.തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങൾ പ്രേക്ഷകർക്ക് ഒരു വിരുന്നാക്കി മാറ്റിയിരിക്കുകയാണ് സംവിധായകൻ.

സസ്പെൻസിന് പ്രാധാന്യം കൊടുത്തുകൊണ്ട്, ദൃശ്യം മോഡൽ ത്രില്ലർ ചിത്രമാണ് തത്സമ തദ്ഭവ. കന്നടയിലും, മലയാളത്തിലും ഒരുക്കിയിരിക്കുന്ന തത്സമ തദ്ഭവ സൻഹ ആർട്സ് തീയേറ്ററിലെത്തിക്കും.
അൻവിറ്റ് സിനിമാസ് നിർമ്മിക്കുന്ന തത്സമ തദ്ഭവ ,വിശാൽ ആത്രേയ രചന സംവിധാനം നിർവ്വഹിക്കുന്നു.

ഡി.ഒ.പി – ശ്രീനിവാസ് ,എഡിറ്റർ -രവി ആരാധ്യ, സംഗീതം – വാസുകി വൈഭവ്, പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ – ഷനിൽ കൈറ്റ് ഡിസൈൻ, വിതരണം – സൻഹ ആർട്സ് റിലീസ്.

പ്രജുൽ ദേവരാജ്, മേഘ്ന രാജ് ,ദേവരാജ് എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *