തിളപ്പ് – അഭിനയക്കളരി തുടങ്ങി. പൂജ 14-ന്1 min read

തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് മുമ്പുള്ള അഭിനയക്കളരി എറണാകുളം സാറ്റർ റസിഡൻസിയിൽ ആരംഭിച്ചു.പ്രശസ്ത നടിയും, സ്കൂൾ ഓഫ് ഡ്രാമ മെഡൽ ജേതാവുമായ ഹിമ ശങ്കരി അണ് ക്ലാസ് നയിക്കുന്നത്. മെയ് 12 മുതൽ 14 വരെ നീളുന്ന ക്യാമ്പിൻ്റെ, അവസാന ദിവസമായ 14-ന് രാവിലെ 11 മണിക്ക്, ചിത്രത്തിൻ്റെ പൂജ നടക്കും.നടൻ ശ്രീനിവാസൻ ,സലിം കുമാർ എന്നിവർ പങ്കെടുക്കും.

മെറിഡിയൻ ഇൻ്റർനാഷണൽ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിർമ്മിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ രചന, സംവിധാനം -അവിരാറെബേക്ക ,ക്യാമറ – സുമേഷ് ശാസ്ത , എഡിറ്റർ -ഷാനിർ, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂംസ് – കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ-സാബു പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ്, സജിത്ത് കോഴിക്കോട്, പി.ആർ.ഒ- അയ്മനം സാജൻ

ശ്രീനിവാസൻ ,ജോ ടോം ചാക്കോ, ജോയി മാത്യു, സലിം കുമാർ, ജാഫർ ഇടുക്കി,സുൽഫി ഷാ, അനീന മരിയ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *