20/11/2023
പുകവലിയും മദ്യപാനവും ആരോഗ്യത്തിന് നല്ലതല്ലെന്നും നിര്‍ത്തുകയാണെന്നും ദൃഢനിശ്ചയമെടുക്കുന്നതാണ് ഇവ നിയന്ത്രിക്കാനായി ആദ്യം ചെയ്യേണ്ട പ്രധാന കാര്യം.
ഇച്ഛാശക്തിയാണ് ഇത്തരം ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ ആദ്യം വേണ്ടത് എന്നുള്ളതാണ് പ്രധാനമായ കാര്യം. അതിനായി സുഹൃത്തുക്കളോടോ വീട്ടുകാരോടോ സംസാരിച്ച് അവരുടെ പിന്തുണ ആദ്യം നേടിയെടുക്കുക.
പിന്നീട് ആരോഗ്യ വിദഗ്ധരുടെ സഹായം തേടണം. പുകവലി, മദ്യപാനം പോലുള്ളവയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിലൂടെയുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് കൃത്യമായി പറഞ്ഞു തരാനും ശരിയായ ദിശയിലേക്ക് നയിക്കാനും ആരോഗ്യ വിദഗ്ധര്‍ക്ക് സാധിക്കും. വീട്ടിലിരുന്നുള്ള പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കണം. ഒറ്റക്കിരുന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു.
മദ്യപാനത്തിനായി സുഹൃത്തുക്കളോടൊപ്പം ബാറിലും മറ്റു പാര്‍ട്ടികളും പോകുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കുക. മദ്യപാനത്തിനോ പുകവലിക്കോ കാരണമാകുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. വിദഗ്ധരുടെ ചികിത്സ സഹായം തേടാം. പുകവലിയും മദ്യപാനവും നിര്‍ത്താന്‍ ശ്രമിക്കുന്ന ആളുകളുടെ ഒപ്പം സംവാദങ്ങളിലും ചികിത്സ രീതികളിലും പങ്കാളികളാവുക. ഇത്തരം സാമൂഹ്യവല്‍ക്കരണം മദ്യപാനം പോലുള്ളവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സഹായകമാകുന്ന ഒന്നാണ്.
മെഡിറ്റേഷന്‍, ആഴത്തിലുള്ള ശ്വസനം, വ്യായാമം എന്നിവയിലൂടെ പുകവലിയുടെയും മദ്യപാനത്തിന്റെയും ആസക്തി കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിങ്ങളെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമായ ഒരു കാരണം തിരഞ്ഞെടുക്കുക. നിര്‍ത്താന്‍ ആഗ്രഹിക്കുന്ന കാരണങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി, പ്രലോഭനങ്ങള്‍ ഉണ്ടാവുമ്പോൾ അവ പരിശോധിക്കുന്നതും നല്ലതാണ്.