മഹാപൂരം ഇന്ന്, ചെറു പൂരങ്ങളുടെ വരവ് തുടങ്ങി1 min read

30/4/23

തൃശൂർ :പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.ഏഴരയോടെ തേക്കിന്‍കാടെത്തിയ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച്‌ മടങ്ങും. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തും. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. പതിനൊന്നരയോടെ നടുവില്‍ മഠത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.

വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എഴുന്നള്ളുന്നത്. ഇന്നു രാവിലെ 11.30-ന് തെക്കേ ഗോപുരനട തുറക്കുക.

രാവിലെ 7.30-ന് നെയ്തലകാവില്‍ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പാട് ആരംഭിച്ചു. 10-ഓടെ മണികണ്ഠനാലില്‍ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയന്‍ മാരാരുടെ മേള അകമ്പടിയില്‍ വടക്കുംനാഥന്റെ അകത്ത് പ്രവേശിച്ച്‌ തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. വൈകീട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിന്‍കാട് നടക്കും.

നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്ബനാണ്. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ആനപ്പറമ്പില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍. മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോ ള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായി ശിവകുമാറുണ്ടാകും. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍.

Leave a Reply

Your email address will not be published. Required fields are marked *