തിരുവനന്തപുരം :പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും സർക്കാർ വിമൻസ് കോളേജ് ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡേഴ്സിനായി വോട്ടർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച (ഫെബ്രുവരി 5 ) രാവിലെ 10ന് വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്യും. സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ അഖിൽ. വി. മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എന്നിവരും പങ്കെടുക്കും.