തിരുവനന്തപുരം:ഗൂഗിള്‍ മാപ് (Google Map) അപരിചിതമായ സ്ഥലങ്ങളില്‍ എത്തിച്ചേരാൻ നമ്മെ സഹായിക്കുന്നു.
ധാരാളം ആളുകൾ ഈ ആപ് ഉപയോഗിക്കുന്നുണ്ട്. അജ്ഞാതമായ ഏതെങ്കിലും റോഡില്‍ എത്തിപ്പെട്ടാല്‍ അല്ലെങ്കില്‍ ഏതെങ്കിലും സ്ഥലം കണ്ടെത്തിയാല്‍, മിക്ക ആളുകളും ഈ ആപിന്റെ സഹായം സ്വീകരിക്കുന്നു. എന്നാല്‍ ഗൂഗിള്‍ മാപിനും വഴി തെറ്റാം. ഇതിന്റെ തെളിവാണ് മാപിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ വരുന്നത്.
കേരള പൊലീസ് ഈ സാഹചര്യത്തില്‍ ഗൂഗിള്‍ മാപ് ഉപയോഗിച്ച് സഞ്ചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ പങ്കുവെച്ചിരിക്കുകയാണ് . ഗൂഗിള്‍ മാപിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണെന്നും പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ കുറിക്കുന്നു.
ഗൂഗിള്‍ മാപ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1) റോഡ് ഗതാഗതം വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ് പറഞ്ഞു തന്നെന്നു വരില്ല.
2) മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിക്കൊള്ളണമെന്ന കാര്യവുമില്ല.
3) തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ് നയിച്ചേക്കാം. എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
4) മഴക്കാലത്തും രാത്രികാലങ്ങളിലും അപകട സാധ്യത കൂടിയ തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
5) ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ട് രാത്രികാലങ്ങളില്‍ ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്.
6)സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊകേഷനില്‍ മന:പൂര്‍വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
7)സിഗ്നല്‍ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാവുന്നതാണ്.
8)മാപില്‍ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്ന് വച്ചാല്‍ അത് തിരഞ്ഞെടുക്കുക. ബൈക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
9) രണ്ടുവഴികളുണ്ടാകും ചിലപ്പോൾ ഒരു സ്ഥലത്തേക്ക് പോകാൻ . ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ് ആയി നല്കിയാല് വഴി തെറ്റുന്നത് ഒഴിവാക്കാം.
10) വഴി തെറ്റിയാല്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ് കാണിച്ചു തരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നകാര്യത്തിൽ ഉറപ്പൊന്നുമില്ല.
11) ഗതാഗത തടസം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ് ആപിലെ ‘contribute’ എന്ന ഓപ്ഷൻ വഴി റിപോര്‍ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ് ഓപ്ഷനില്‍ ‘add or fix road’ എന്ന ഓപ്ഷൻ വഴി പ്രശ്നം റിപോര്‍ട്ട് ചെയ്യാമെന്നുള്ളതാണ് . ഗൂഗിള്‍ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാവുന്ന കാര്യവുമാണ്.