2/3/23
ത്രിപുര /മേഘാലയ /നാഗാലാൻഡ് :3സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം.രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
മൂന്ന് സംസ്ഥാനങ്ങളിലും 60 മണ്ഡലങ്ങള്‍ വീതമാണുള്ളത്. ഇതില്‍ മേഘാലയയിലും നാഗാലാന്‍ഡിലും 69 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാന്‍ഡിലും ബി.ജെ.പി സഖ്യം ഭരണം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ പറയുന്നത്. മേഘാലയയില്‍ എന്‍.പി.പി മേല്‍ക്കൈ നേടുമെന്ന് എക്‌സിറ്റ്‌പോളുകള്‍ പറയുന്നു.
കോണ്‍ഗ്രസ്-സി.പി.എം സഖ്യവും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുരയിലാണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്നത്. ബി.ജെ.പി ഭരണം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ പറയുന്നതെങ്കിലും കോണ്‍ഗ്രസ്-സി.പി.എം സഖ്യം വലിയ പ്രതീക്ഷയിലാണ്.
മേഘാലയയില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ആരുമെത്തില്ലെന്നാണ് സൂചന. എന്‍.പി.പി 26 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍. നാഗാലാന്‍ഡില്‍ ബി.ജെ.പി 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് വിവിധ എകിസ്റ്റ്‌പോളുകള്‍ നല്‍കുന്ന സൂചന.