7/5/23
തിരുവനന്തപുരം :തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 100കിലോയോളം കഞ്ചാവ് ഉണ്ടെന്നാണ് എക്സ്സൈസ് അറിയിച്ചത്.
ഇന്നോവ കാർ വാടകക്ക് എടുത്ത്, വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച് ആൻഡ്രയിൽ നിന്നുമാണ് കഞ്ചാവ് കടത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കാറിന്റെ ഉടമസ്ഥന് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.
സ്കൂൾ തുറക്കാനുള്ള സമയമായ സാഹചര്യത്തിൽ ഇത്രയും കഞ്ചാവ് തലസ്ഥാനത്ത് എത്തിയത് വളരെ ഗൗരവത്തോടെയാണ് എക്സ്സൈസ് വകുപ്പ് കാണുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു.