14/11/22
തിരുവനന്തപുരം :മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും അനില്‍ നല്‍കിയ മൊഴി. കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോര്‍ന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനില്‍ നിഷേധിക്കുകയാണ്.
മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരില്‍ മറ്റൊരു കത്തും പുറത്ത് വന്നിരുന്നു. എസ് എ ടി ആശുപത്രിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാനുള്ള കത്തായിരുന്നു അനിലിന്റെ പേരില്‍ പുറത്തു വന്നത്.
ആ കത്ത് താന്‍ തയ്യാറാക്കിയിരുന്നുവെന്നും ഓഫീസില്‍ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. എസ് എ ടി ആശുപത്രിയിലെ നിയമനത്തിനായി തയ്യാറാക്കിയ കത്ത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവെന്നാണ് അനിലിന്റെ വിശദീകരണം.