5/11/22
തിരുവനന്തപുരം :തിരുവനന്തപുരം കോർപറേഷനിലെ തത്കാലിക നിയമനത്തിൽ ഇടപെട്ട് മന്ത്രി എം. ബി. രാജേഷ്. കരാർ നിയമനങ്ങൾ എംപ്ലോയീമെന്റ് എക്സ്ചേഞ്ച് വഴി നടത്താൻ മന്ത്രി നിർദ്ദേശിച്ചു.
അതേസമയം മേയർ കത്ത് നൽകിയിട്ടില്ലെന്ന് കോർപറേഷൻ. അങ്ങനെ ഒരു കത്ത് നൽകുന്ന ശീലമില്ലെന്നും, വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ വ്യക്തമാക്കി.
നേരത്തെ ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് മേയറും വ്യക്തമാക്കിയിരുന്നു.കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ആരോപണം തള്ളി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു.
ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ല. കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം. ഗൗരവകരമായ പ്രശ്നമാണ്. ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് അയച്ചിരിക്കുന്നത്.