തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് ചെമ്മണ്ണൂർ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച പഠനോത്സവം ജില്ലാതല ഉദ്ഘാടനം കുന്നുകുഴി യു.പി സ്കൂളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവഹിച്ചു.വിദ്യാർത്ഥി കൾക്ക്പഠന സമ്മാനമായിസ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്, കുട, ജ്യോമെട്രിബോക്സ് എന്നിവ അടങ്ങിയ1000 സ്കൂൾ കിറ്റുകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടൻ പ്രൊഫ. അലിയാർ, ഗായകൻ പന്തളം ബാലൻ, ചലച്ചിത്ര അക്കാഡമി മുൻ സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ബാബു ജേക്കബ് സ്വാഗതവും കുന്നുകുഴി യുപിഎസ് ഹെഡ്മിസ്ട്രസ് എസ്.അജിത നന്ദിയും പറഞ്ഞു.