തിരുവനന്തപുരം :കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയവരുടെ എണ്ണം 55 ആയി. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിലുമായി 35 കുടുംബങ്ങളാണ് കഴിയുന്നത്.
പൊഴിയൂർ ഗവ.യു.പി.എസിൽ 16 കുടുംബവും പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 19 കുടുംബവും താമസിക്കുന്നു. 11 പുരുഷന്മാരും 13 സ്ത്രീകളും 1 കുട്ടിയുമടക്കം 25 പേരാണ് പൊഴിയൂർ ഗവ.യു.പി.എസിലെ ക്യാമ്പിലുള്ളത്. പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 19 കുടുംബങ്ങളിൽ നിന്നായി 30 പേരാണുള്ളത്. പത്ത് പുരുഷന്മാരും 17 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്.