തിരുവനന്തപുരം :ജില്ലാ സ്വീപിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ശംഖുംമുഖം ബീച്ചിൽ മണൽ ശില്പം തീർത്തു. പൂവച്ചൽ സ്വദേശി ആർടിസ്റ്റ് അഖിലേഷിന്റെ നേതൃത്വത്തിലാണ് മണൽ ശില്പം ഒരുക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശംഖുംമുഖം ബീച്ചിൽ നടന്ന ബോധവത്ക്കരണ പരിപാടി ജനശ്രദ്ധ ആകർഷിച്ചു.